അമ്പലവയൽ: സംസ്ഥാന കൃഷിവകുപ്പിന്റെയും കേരള കാർഷിക സർവകലാശാലയിലെ കോളേജ് ഓഫ് അഗ്രികൾച്ചർ കമ്മ്യൂണിറ്റി സയൻസ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ഹോർട്ടികൾച്ചറൽ തെറാപ്പി ഉദ്യാനത്തിന്റെ ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും
അമ്പലവയൽ ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നാളെ നടക്കും. ബുധനാഴ്ച്ച രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയൻ അദ്ധ്യക്ഷത വഹിക്കും. വെള്ളായണി കോളേജ് ഓഫ് അഗ്രിക്കൾച്ചർ ഡീൻ ഡോ: എ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. മേഖലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ: കെ.അജിത്ത്കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇബ്രാഹിം തോണിക്കര, വിദ്യാഭ്യാസ ഓഫീസർ ഹണി.ജി. അലക്സാണ്ടർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നടക്കുന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ ഡോ. ജി.കെ.ബേല, ഡോ. ബി.രഞ്ജൻ, സീന.ആർ.സുഭഗൻ എന്നിവർ ക്ലാസുകൾ നയിക്കും.