high-mast

കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി 43 മിനി മാസ്റ്റ് ലൈറ്റുകൾകൂടി സ്ഥാപിക്കും. ഇതിന് അനുമതി ലഭ്യമായതായി പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ആനപ്പാറ, ഓവുങ്ങര, ചേലൂർ സുബ്രഹ്മണ്യ ക്ഷേത്രം ചെത്തുകടവ്, പൈങ്ങോട്ടുപുറം, ചേരിഞ്ചാൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി,ഒതയമംഗലം, ഈസ്റ്റ് മലയമ്മ, കൂഴക്കോട്, വെള്ളന്നൂർ റേഷൻ ഷാപ്പിന് സമീപം, വേങ്ങേരിമഠം, കുറുങ്ങാട്ട്ക്കടവ് പാലം, കാഞ്ഞിരത്തിങ്ങൽ അങ്ങാടി, പാലച്ചോട്ടിൽ, പാലക്കാടി, മലയമ്മ എ.യു.പി സ്‌കൂൾ, കോട്ടോൽത്താഴം ജംഗ്ഷൻ, കുറ്റിക്കുളം, മേലെ മുന്നൂർ; ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കമ്പിളിപറമ്പ്, ഒളവണ്ണ ബസാർ, പാല, പാലാഴി അത്താണി, നടക്കാവ്, കോന്തനാരി; മാവൂർ ഗ്രാമപഞ്ചായത്തിലെ പാറമ്മൽ, ആയംകുളം, മാവൂർ ജി.എം.യു.പി സ്‌കൂൾ ജംഗ്ഷൻ, കുതിരാടംപള്ളിക്ക് അടുത്ത്, സൗത്ത് അരയങ്കോട്, നൊച്ചിക്കാട്ടുകടവ്, കച്ചേരിക്കുന്ന് ഡയമണ്ട് ജംഗ്ഷൻ, വളയന്നൂർ,പെരുവയൽ ഗ്രാമപഞ്ചായത്തിലെ മഞ്ഞൊടി, ഖാദി ബോർഡ് ബസ് സ്റ്റോപ്പിനു സമീപം, മുണ്ടക്കൽപാറ, അമ്പലമുക്ക്, പള്ളിക്കടവ് പള്ളി, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കണ്ണൻചിന്നം പാലം, കുറുങ്ങാടത്ത് പാലം, വള്ളിക്കുന്ന് ജുമാ മസ്ജിദിനടുത്ത്, കുഴിപള്ളി ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിക്കുന്നത്. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾ കെ.എസ്.ഇ.ബിയുമായി എഗ്രിമെന്റ് വെക്കുന്ന മുറയ്ക്ക് ലൈറ്റുകൾ സ്ഥാപിക്കുമെന്നും എം.എൽ.എ പറഞ്ഞു.