kunnamangalam-news

കുന്ദമംഗലം: പാചകഗ്യാസിന് കുത്തന വില വർദ്ധിപ്പിച്ചതിലും സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിലും പ്രതിഷേധിച്ച് കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അതിജീവനത്തിന്റെ പൊങ്കാല സമരം നടത്തി. മുൻ കെ.പി.സി സി സെക്രട്ടറി എൻ.കെ. അബ്ദുറഹ്‌മാൻ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. വിനോദ് പടനിലം, പി. ഷൗക്കത്തലി, ടി.കെ. ഹിതേഷ് കുമാർ, എ.ഹരിദാസൻ, കെ.സി.രാധാകൃഷ്ണൻ , ലീന വാസുദേവൻ, സി.വി.സംജിത്ത്, രജനി തടത്തിൽ , ലാലു മോൻ, അഡ്വ.ഷമീർ കുന്ദമംഗലം, സി.പി.രമേശൻ, ബൈജു തീക്കുന്നുമ്മൽ എ.ഗോപാലൻ, എം.പ്രഭീഷ്, തസ്ലീന എന്നിവർ പ്രസംഗിച്ചു.