പയ്യോളി:അയനിക്കാട് വിദ്യാനികേതൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ കുടുംബാരോഗ്യ കേന്ദ്രത്തിനു വാട്ടർ കൂളർ നൽകി.
നഗരസഭ ചെയർപേഴ്സൺ വി.ടി.ഉഷ, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി.കെ..ബിജു എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ ടി.പി.ശാലിനി അദ്ധ്യക്ഷം വഹിച്ചു. അദ്ധ്യാപകരായ കെ.ഓഥാഹിർ, കോമളവല്ലി, പുഷ്പ, വിജിലേഷ്, നവാസ്, വിദ്യാർത്ഥി പ്രതിനിധികളായ മിഥുൻ ബിൽസാൽ, പി.വി.അഭിനവ്, റാനിയ, നവാസ്, ആമിന, അഫ്രിൻ ആസിഫ് എന്നിവർ സംബന്ധിച്ചു. ജെ.എച്.ഐ ടി.കെ.അശോകൻ സ്വാഗതവും സീനിയർ ക്ലാർക്ക് ശശികുമാർ നന്ദിയും പറഞ്ഞു.