sree

കോഴിക്കോട് : ശ്രീകണ്‌ഠേശ്വര ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വെസ്റ്റ്ഹിൽ - നടക്കാവ് പ്രാദേശിക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഘോഷ വരവ് നടത്തി. വൈകിട്ട് 5.30 വെസ്റ്റ്ഹിൽ ചെറോട്ട് മൂകാംബിക ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ആഘോഷവരവിന് കൺവീനർ അശോകൻ പുല്ലൂർക്കണ്ടി, ഡയറക്ടർമാരായ അനിരുദ്ധൻ എഴുത്തുപളളി, ഐ.പി.പുഷ്പരാജ്, കിരൺകുമാർ ടി.കെ, ഭരണ സമിതി അംഗം സുരേഷ്ബാബു ഒറ്റക്കണ്ടത്തിൽ, ബാലകൃഷ്ണൻ ചെറോട്ട്, മോഹൻദാസ് ടി.കെ, സുധി ടി, പവിത്രൻ ടി.കെ, അഡ്വ.എം.രാജൻ, കെ.ടി. രാജീവ്, പത്മരാജ് വല്ലത്തറ, വി.എസ്.അച്ചുതലാൽ, ബൈജു പുതിയോട്ടിൽ, വനിതാ കമ്മിറ്റി അംഗം ശോഭ ടി.സി, പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി. താലപ്പൊലിയേന്തി മുന്നൂറോളം വനിതകളും നൂറോളം ബാലികാബാലന്മാരും വരവിൽ നിരന്നു.

ചെണ്ടമേളത്തോടെ എത്തിച്ചേർന്ന ആഘോഷവരവിന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.സുന്ദർദാസ്, ജനറൽ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ജോയിന്റ് സെക്രട്ടറി കെ.വി.അനേഖ്, ട്രഷറർ കൃഷ്ണദാസ് തച്ചപ്പുളളി, സ്വീകരണ കമ്മിറ്റി കൺവീനർ അനിൽകുമാർ കേലാട്ട് തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകി.

ഉത്സവത്തിന്റെ നാലാംദിനമായ ഇന്നലെ രാവിലെ പ്രഭാതപൂജയ്ക്കും വിശേഷാൽ പൂജയ്ക്കും എഴുന്നളളിപ്പിനുശേഷം ആനയൂട്ട് വഴിപാട് നടത്തി. ഇ. രഞ്ജിനി കമല പ്രിന്റേഴ്‌സിന്റെ പേരിലുളള പ്രത്യേക പൂജയും രാവിലെ 9 മുതൽ 12 വരെ ഗോവിന്ദപുരം പാർത്ഥസാരഥി ക്ഷേത്രം മാതൃസമിതിയുടെ നാരായണീയ പാരായണവുമുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30 മുതൽ 3മണി വരെ കെ.ലക്ഷ്മണൻ, പ്രഭാ ലക്ഷ്മണൻ ഐക്കരപ്പടി എന്നിവരുടെയും മറ്റും ക്ഷേത്ര ഭക്തരുടെയും സഹകരണത്തോടെ അന്നദാനം നടന്നു. വൈകിട്ട് 6ന് കൃഷ്ണകൃപ ഭജന സംഘത്തിൻറെ ഭജന, രാത്രി 9ന് കാദംബരി കലാക്ഷേത്രം അവതരിപ്പിക്കുന്ന നാടകം യക്ഷനാരി എന്നിവ ഉണ്ടായിരുന്നു

ഇന്ന് വേണുഗോപാൽ അടിച്ചിക്കാട്ടിന്റെ വിശേഷാൽ പൂജ, രാവിലെ 9 മണി മുതൽ ഒല്ലൂർ ശിവക്ഷേത്രം മാതൃസമിതി അംഗങ്ങളുടെ നാരായണീയ പാരായണം, എഴുന്നള്ളിപ്പിന് ശേഷം ആനയൂട്ട്, പറവെപ്പ്, ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനം, വൈകിട്ട് 6.30ന് രാഗമാലിക ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, രാത്രി 8.30ന് നടുവട്ടം - പെരച്ചനങ്ങാടി പ്രാദേശിക കമ്മിറ്റിയുടെ ആഘോഷ വരവ്, 9 ന് സീനിയർ വിഭാഗം നൃത്തമത്സരം എന്നിവയുണ്ടാവും.