azhiyur

വടകര: അഴിയൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച അക്കാദമിക് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. 75 ലക്ഷം രൂപ ചെലവിൽ ആറ് ക്ലാസ് മുറികളാണ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എ.ടി.ശ്രീധരൻ, നിഷ പറമ്പത്ത്, ജസ്മിന കല്ലേരി, ഇ.ടി. അയൂബ്, പി.ബാബുരാജ്, പി.ശ്രീധരൻ, പ്രദീപ് ചോമ്പാല, സാഹിർ പുനത്തിൽ, നവാസ് നല്ലോളി, ഹാരിസ് മുക്കാളി, ശ്രീധരൻ കൈപ്പാട്ടിൽ, കെ.വി.രാജൻ, കെ.പ്രമോദ്, സി.സുഗുതൻ, മുബാസ് കല്ലേരി, സാലിം പുനത്തിൽ, ടി.ടി.കെ. ഭരതൻ എന്നിവർ സംസാരിച്ചു.