കൊണ്ടോട്ടി: മുസ്ലിംലീഗിൽ തീവ്രവാദികൾ നുഴഞ്ഞുകയറിയതായി കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ആരോപിച്ചു. കരിപ്പൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗിലെ തീവ്രവാദികളാരാണെന്ന് ലീഗ് നേതൃത്വം തന്നെയാണ് കണ്ടെത്തേണ്ടത്. സി.പി.എം ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് കളിക്കുന്നത്. ശബരിമല വിഷയത്തിലും പള്ളിത്തർക്കത്തിലും ബീഫ് വിഷയത്തിലും ഇതാണ് കണ്ടത്. അലനും താഹയും മാവോയിസ്റ്റുകളാണെങ്കിൽ എന്തിനാണ് സി.പി.എം എൻ.ഐ..എയെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.