കൽപ്പറ്റ: വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തി ജനസൗഹൃമാക്കുക,
വില്ലേജ് ഓഫീസർ പദവി ഉയർത്തി സർക്കാർ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരുടെ 50% തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യുക,
തുടർച്ചാനുമതി മൂലം ശമ്പളം ലഭ്യമാകാത്ത അവസ്ഥ പരിഹരിക്കുക. 5 വർഷം കഴിഞ്ഞ താൽക്കാലിക തസ്തികകൾ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) ഇന്ന് റവന്യൂ പണിമുടക്ക് നടത്തും. ഇതിന്റെ ഭാഗമായി കെ.ആർ.ഡി.എസ്.എ കളക്ടറേറ്റിൽ പ്രകടനവും വിശദീകരണവും നടത്തി. ജില്ലാ പ്രസിഡന്റ് എം.പി. ജയപ്രകാശ് അദ്ധ്യക്ഷം വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.കെ രാമകൃഷ്ണൻ, കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മറ്റിയംഗം കെഷമീർ, ജില്ലാ സെക്രട്ടറി പ്രതീഷ് ബാബു, സുജിത്കുമാർ, പി.രവി, എൻ.കെഷിബു,പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു. എഫ്.സോഫിയ നന്ദി പറഞ്ഞു.
ഫോട്ടോ : കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ കളക്ടറേറ്റിൽ നടത്തിയ പ്രകടനവും വിശദീകരണ യോഗവും ജോയന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി.എൻ.മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു.