naveen

ഭുവനേശ്വർ: പട്ടികവർഗ വിദ്യാർത്ഥികൾക്കായി കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് ബലാംഗിറിൽ ഓസ്വാൾ ഗ്രൂപ്പിന്റെ സഹകരണത്തോടെ സ്ഥാപിച്ച റസിഡൻഷ്യൽ സ്കൂൾ തുറന്നു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ഉദ്ഘാടനം നിർവഹിച്ചു. വളരാനും മുന്നേറാനും ശക്തി പകരുന്നത് വിദ്യാഭ്യാസം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ മാറ്റം കൊണ്ടുവരുന്നതിൽ വിദ്യാഭ്യാസമേഖല നിർണായക പങ്ക് വഹിക്കുന്നുണ്ട്. പട്ടികവർഗ വിദ്യാർത്ഥികളുടെ അഭ്യുന്നതിക്കായി ആധുനിക സൗകര്യങ്ങളോടെ ഇങ്ങനെയൊരു സ്ഥാപനം തുടങ്ങിയതിൽ കലിംഗ സ്ഥാപകൻ ഡോ.അച്യുത സാമന്തയും ഓസ്വാൾ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മോത്തിലാൽ ഓസ്വാളും ഏറെ അഭിനന്ദനം അർഹിക്കുന്നു.

ചടങ്ങിൽ വനിത - ശിശക്ഷേമ വകുപ്പ് മന്ത്രി തുകുനി സാഹു, സംഗിതകുമാരി സിംഗ് ദിയോ എം.പി, നർസിംഗ് മിശ്ര എം.എൽ.എ, ഡോ.അച്യുത സാമന്ത, മോത്തിലാൽ ഓസ്വാൾ തുടങ്ങിയവർ സംസാരിച്ചു.