കോഴിക്കോട്: മിസോറാം ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്ക് രാജസ്ഥാനിലെ ശ്രീജഗദി പ്രസാദ് ജെ.ടി യൂണിവേഴ്‌സിറ്റി ഡി.ലിറ്റ് ബിരുദം നൽകും. 28 ന് യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് ഒരുക്കുന്ന ചടങ്ങിൽ ബിരുദം സമർപ്പിക്കും.
മലയാളത്തിലും ഇംഗ്ളീഷിലുമായി ഒരു ഡസൻ കവിതാസമാഹാരങ്ങൾ ഉൾപ്പെടെ 107 പുസ്തകങ്ങളുടെ രചയിതാവാണ് ശ്രീധരൻ പിള്ള. ഇതിന് പുറമെ നിയമജ്ഞൻ, രാജനൈതിക രംഗത്തെ പ്രതിഭ തുടങ്ങിയവ കൂടി വിലയിരുത്തിയാണ് ഡി.ലിറ്റ് ബിരുദം സമർപ്പിക്കുന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.