corona

കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ ആരും നിരീക്ഷണത്തിലില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ബീച്ച് ആശുപത്രിയിലും മെഡിക്കൽ കോളേജിലും ഓരോരുത്തർ വീതം നിരീക്ഷണത്തിലുണ്ടായിരുന്നു. ഇരുവരേയും ഇന്നലെ ഡിസ്ചാർജ് ചെയ്‌തു.

28 ദിവസം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ ഏഴ് പേരെ കൂടി ഒഴിവാക്കി. പുതുതായി ആരും നിരീക്ഷണത്തിലില്ല. ജില്ലയിൽ 195 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. ഇന്നലെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതുവരെ 31 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 29 എണ്ണത്തിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇനി രണ്ട് പരിശോധനാ ഫലം ലഭിക്കാനുണ്ട്. ബോധവത്കരണ ക്ലാസുകളും സോഷ്യൽ മീഡിയയിലൂടെയുള്ള ബോധവത്കണ പ്രവർത്തനങ്ങളും തുടരുന്നുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.