koothali

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിലെ നവീകരിച്ച പൈതോത്ത് ഉണ്ണികണ്ടി കുളം നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം.പുഷ്പ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.വി.മധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇ.കെ.സുമ, പി.ആർ.സാവിത്രി, വി.എം. അനൂപ്കുമാർ, പി.രാധ, പി.രാജൻ, അസിസ്റ്റന്റ് എൻജിനിയർ ശരത്, ബിനോയ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി.എം.രവീന്ദ്രൻ സ്വാഗതവും വാർഡ് കൺവീനർ അനീഷ് നന്ദിയും പറഞ്ഞു.

സ്വാതന്ത്രസമര സേനാനി യു.കെ.പണിക്കരുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങളായ പി.ബാലൻ, യു.കെ.ബിനോയ്‌ ലാൽ എന്നിവർ സംഭാവന ചെയ്തതാണ് 15 സെന്റ് വരുന്ന കുളവും പരിസരവും. വാർഷിക പദ്ധതിയിൽ നിന്നു 3. 34 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ നിന്നു 51,000 രൂപയും വകയിരുത്തിയാണ് കുളം നവീകരിച്ചത്.