കുറ്റ്യാടി : കക്കട്ടിലെ ചന്ദ്രിക ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞ ദിവസം വെള്ളി ആഭരണണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. മുക്കം വാലില്ലാപ്പുഴ മുത്തോട്ടിൽ പ്രകാശനെയാണ് (52) കണ്ണൂർ മാർക്കറ്റ് റോഡിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് കുറ്റ്യാടി എസ് .ഐ പി.റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ന് രാവിലെ പതിന്നൊന്നര മണിയോടെ കക്കട്ടിലെ ജ്വല്ലറിയിൽ എത്തിയ ഇയാൾ ആഭരണങ്ങൾ വാങ്ങാനെന്ന മട്ടിൽ തന്ത്രപൂർവ്വം വെള്ളി ആഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. ഇയാളിൽ നിന്ന് 900 ഗ്രാം വെള്ളി ആഭരണങ്ങൾ കണ്ടെടുത്തു. പ്രതിയെ നാദാപുരം കോടതി റിമാൻഡ് ചെയ്തു.