lockel-must

ഫറോക്ക്: ഫറോക്ക് നഗരസഭയിൽ രജിസ്ട്രേഷൻ വകുപ്പിനു വേണ്ടി നിർമ്മിക്കുന്ന സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണോദ്ഘാടനം ​ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗ് മുഖേന നിർവഹിച്ചു. രജിസ്ട്രേഷൻ പൊതുമരാമത്തു മന്ത്രി ജി സുധാകരൻ അദ്ധ്യക്ഷനായിരുന്നു. വൈകുന്നേരം 4 മണിക്ക് ഫറോക്ക് നഗരസഭാ കമ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ വി കെ സി മമ്മദ് കോയ എം എൽ എ ഉപാദ്ധ്യക്ഷനായിരുന്നു. മുഖ്യാതിഥിയായ ഫറോക്ക് നഗരസഭാദ്ധ്യക്ഷ കെ കമറുലൈല ,രാമനാട്ടുകര നഗരസഭാദ്ധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ, കൗൺസിലർ മുഹമ്മദ് ഹസൻ, രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളായ നരിക്കുനി ബാബുരാജ്, എ ബാലകൃഷ്ണൻ, ഷാജി പറച്ചേരി, എം എം മുസ്തഫ, മുഹമ്മദ് കക്കാട്ട്, സലിം വേങ്ങാട്ട്, കെ ടി ജനദാസൻ, കെ വി ഫിറോസ്, കെ രാധാകൃഷ്ണൻ, പി പുഷ്പലത, പി സദാനന്ദൻ, വി മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഫറോക്ക് സബ് രജിസ്ട്രാർ എൻ എം ജയരാജൻ സ്വാഗതവും ജൂ​നി​യർ സൂപ്രണ്ട് എസ് രമാദേവി നന്ദിയും പറഞ്ഞു. 438.56 ച.മീറ്റർ വിസ്തൃതിയുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടമാണ് ഓഫീസിനു വേണ്ടി നിർമ്മിക്കുന്നത്. താഴത്തെ നിലയിൽ ഓഫീസ്, ഹാൾ, ഓഡിറ്റോറിയം കം ലൈബ്രറി തുടങ്ങിയവയും രണ്ടാം നിലയിൽ റിക്കാർഡ് സൂക്ഷിക്കാനുള്ള സൗകര്യവും ഉണ്ടാകും. കിഫ്ബിയുടെ ധനസഹായത്തോടെ നിർമ്മിക്കുന്ന കെട്ടിടത്തിന് 1.2 കോടി രൂപയാണ് നിർമ്മാണ​ ​​ചെ​ലവ്.കെട്ടിടത്തിൻ്റെ നിർമ്മാണച്ചുമതല കൺസ്ട്രക്ഷൻ കോർപ്പറേഷനാണ്. രജിസ്ട്രേഷൻ വകുപ്പിൻ്റെ ആധുനിക വൽക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിർമ്മിക്കുന്ന 52 കെട്ടിടങ്ങളിൽ ഒന്നാണിത്. വീഡിയോ കോൺഫറൻസിംഗിലൂടെ 8 ഓഫീസുകളുടെ പ്രവർത്തനോദ്ഘാടനവും 10 ഓഫീസുകളുടെ നിർമ്മാണോദ്ഘാടനവുമാണ് മുഖ്യമ​ന്ത്രി ​ നിർവ്വഹിച്ചത്.