കൽപ്പറ്റ: കേരളത്തിലെ ജനകീയ ആസൂത്രണം കാൽ നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ കാലം പ്രവർത്തിച്ച 56 പേർക്കുള്ള അവാർഡ് ജലവിഭവ വകുപ്പു മന്ത്രി കെ കൃഷ്ണൻകുട്ടി വിതരണം ചെയ്തു. 40 വർഷം പൂർത്തിയാക്കിയ തൃശൂർ മാള സ്വദേശി വർഗീസ് കാച്ചുപ്പള്ളിയേയും ആദരിച്ചു.

ദുരന്ത നിവാരണ ജാഗ്രതാ പദ്ധതി തയ്യാറാക്കുന്നതിന്റെ ആവശ്യകത, ദുരന്ത നിവാരണ പ്രവർത്തനത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക്, ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളും പദ്ധതികൾ സംബന്ധിച്ച് കില ഡയറക്ടർ ഡോ. ജോയ് ഇളമൺ സംസാരിച്ചു. ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാപ് ഇനി ദുരന്ത വേളകളിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയും റീബിൽഡ് കേരള മേധാവിയുമായ ഡോ.വേണു, തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രൊജക്ട് ഓഫീസർ ജോ ജോൺ ജോർജ് എന്നിവർ സംസാരിച്ചു.