kunnamangalam-news

കുന്ദമംഗലം: ചാത്തമംഗലത്ത് സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. അടുത്ത വർഷം ഡിസംബറിൽ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുമെന്ന് പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. സബ് രജിസ്ട്രാർ ഓഫീസ് ശിലാഫലക അനാച്ഛാദനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുനിത, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന, ശോഭന അഴകത്ത് എന്നിവർ പ്രസംഗിച്ചു. കെ.എസ്.സി.സി എൻജിനിയറിംഗ് അസിസ്റ്റന്റ് വി. ഷൺമുഖൻ റിപ്പോർട്ടവതരിപ്പിച്ചു.