panchayath

കൽപ്പറ്റ: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് മന്ത്രി തോമസ് ഐസക് 12 ഇന പദ്ധതി പ്രഖ്യാപിച്ചു. വയനാട്ടിൽ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാന ബഡ്ജറ്റിൽ 21,000 കോടി രൂപ വിവിധ പദ്ധതികൾക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നീക്കിവച്ചിട്ടുണ്ട്. ഇവ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനാണ് 12 ഇന പദ്ധതി അവതരിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വിശപ്പു രഹിത പദ്ധതി, സമ്പൂർണ ശുചിത്വം, വയോജന ക്ഷേമം, സാന്ത്വന പരിചരണം, പൊതുവിദ്യാഭ്യാസം, ദുരന്ത നിവാരണ പരിശീലനം എന്നിവയാണ് ഇവയിൽ പ്രധാനമെന്നും മന്ത്രി പറഞ്ഞു. മന്ത്രി എ.സി. മൊയ്തീൻ സ്വാഗതം പറഞ്ഞു. പ്രകൃതി മൂലധനം സംരക്ഷിക്കുന്ന വികസന പദ്ധതികളാണ് ഹരിത കേരള മിഷൻ മന്നോട്ട് വെയ്ക്കുന്നതെന്ന് മന്ത്രി അഡ്വ. വി.എസ്.സുനിൽ കുമാർ പറഞ്ഞു.