kk-shailaja

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രവും പുതിയ ഓഫീസ് ബ്ലോക്കും ആരോഗ്യ മന്ത്രി കെ.കെ ശൈലജ നാടിന് സമർപ്പിച്ചു. ആശുപത്രി കെട്ടിടം മാത്രം മാറിയാൽ പോര, പ്രവർത്തന രീതിയും മാറണമെന്ന് മന്ത്രി പറഞ്ഞു. ശിശുമരണ നിരക്ക് ആയിരത്തിൽ എട്ടും മാതൃമരണ നിരക്ക് ഒരു ലക്ഷത്തിന് 46 എന്നിങ്ങനെ കുറക്കാൻ കഴിഞ്ഞു. ഇത് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. മന്ത്രി പറഞ്ഞു.
ജോർജ് എം തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. വി. ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ കാസിം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഏലിയാമ്മ ജോർജ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ടോമി കൊന്നക്കൽ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ്, ബാബു പൈക്കാട്ടിൽ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിൻ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. വി സിൽവിയ നന്ദിയും പറഞ്ഞു.