കോഴിക്കോട്: ശ്രീനാരായണ ഗുരു കോളേജിലെ 18 ഡിപ്പാർട്ട്മെന്റുകളുടെ നേതൃത്വത്തിൽ നടന്ന സെമിനാർ പരമ്പരയായ 'റിപ്പിൾസ് 2019"ന്റെ സമാപന സമ്മേളനം കോളേജ് സെമിനാർ ഹാളിൽ നടന്നു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സെമിനാർ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സമ്മാനാർഹരായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കോഴിക്കോട് മെഡിക്കൽ കോളേജിലെ മനഃശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. പി.വി. ഇന്ദു നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. വി. ദേവി പ്രിയ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.കെ. മുരളി, സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.ആർ. സന്തോഷ്, മലയാള വിഭാഗം മേധാവി ഡോ. ദീപേഷ് കരിമ്പുങ്കര, ഓഫീസ് മേധാവി ഐ. മഹീന്ദ്രൻ, കോളേജ് വൈസ് ചെയർമാൻ വി. അർച്ചന തുടങ്ങിയവർ സെമിനാർ പരമ്പരയെക്കുറിച്ചുള്ള അവലോകനം നടത്തി. സെമിനാർ കോ - ഓർഡിനേറ്ററായ ഡോ. വി.പി. ജൂബി സ്വാഗതവും അസിസ്റ്റന്റ് കോ - ഓർഡിനേറ്ററായ ആത്മജയപ്രകാശ് നന്ദിയും പറഞ്ഞു.