മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പുതുപ്പാടി, തിരുവമ്പാടി, കൊടിയത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആർദ്രം മിഷനിൽ ഉൾപെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. ആരോഗ്യ വകുപ്പു മന്ത്രി കെ.കെ ശൈലജ ഈ മൂന്നു കേന്ദ്രങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു. ജോർജ് എം തോമസ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെ ഒ പി പ്രവർത്തിക്കും. രോഗീസഹൃദ ആശുപത്രിയായി മാറുന്ന കേന്ദ്രങ്ങളിൽ അത്യാധുനിക സൗകര്യങ്ങളുമുണ്ടാവും. മൂന്നു വീതം ഡോക്ടർമാരും ആനുപാതികമായി ജീവനക്കാരുമുണ്ടാവും.