ചേളന്നൂർ: ജലസ്രോതസുകൾ സംരക്ഷിച്ച് ശുദ്ധീകരിക്കുന്ന മിഷൻ തെളിനീർ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം ചീക്കപ്പറ്റ നാഗത്താൻ കുളത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വത്സല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഗൗരി പുതിയോത്ത്, വി. ജിതേന്ദ്രനാഥ്, കെ.എം. സരള, ഷീന കണ്ണങ്കണ്ടി, സുജ രമേഷ്, രമണി ഇരുവള്ളുർ, എം. ഷനീന, ഹരിത കേരള മിഷൻ റിസേഴ്സ് പേഴ്സൺ പി.കെ. ജസ്‌ലിൻ, ആരതി, ചന്ദ്രൻ പി. ഒയിസ്‌ക്ക, രത്നാകരൻ ചീക്കപ്പറ്റ, കെ.പി. വിജയൻ, സി. മുരളീധരൻ, കെ.ടി. ജലജ, പി.ടി. സുധീഷ്, ഒ. ജ്യോതിഷ്, സി.കെ. ഷാജി തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. വിജയൻ സ്വാഗതവും കൺവീനറും വാർഡ് മെമ്പറുമായ വി.എം. ഷാനി നന്ദിയും പറഞ്ഞും
ചീക്കപ്പറ്റ ഗോവിന്ദൻകുട്ടി നായരാണ് എട്ട് സെന്റ് സ്ഥലം ബ്ലോക്കിന് സൗജന്യമായി നൽകിയത്. ജില്ലാ ഭരണകൂടം ഹരിത, ശുചിത്വമിഷൻ എന്നിവരുമായി സഹകരിച്ച് ചേളന്നൂർ റസിഡന്റ്സ്, തൊഴിലുറപ്പ് / കുടുംബ ശ്രീ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ദേശീയ ശുചിത്വമിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.