കാവുംമന്ദം: ഉപയോഗ്യ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ വലിച്ചെറിയാതെ ശേഖരിച്ച് കരകൗശല ഉൽപ്പന്നങ്ങൾ തയ്യാറാക്കുന്നതിനും പുന:ചംക്രമണത്തിന് കൈമാറുന്നതിനുമായി തരിയോട് ഗവ. എൽ പി സ്‌കൂളിൽ പെൻബൂത്ത് സ്ഥാപിച്ചു. പേനയുടെ രൂപത്തിൽ നിർമ്മിച്ച ഇതിന്റെ ഉദ്ഘാടനം കവിയും പരിസ്ഥിതി പ്രവർത്തകനുമായ ജിത്തു തമ്പുരാൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക പി.കെ റോസ്‌ലിൻ പദ്ധതി വിശദീകരിച്ചു.

പെൻബൂത്തിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച് പഠനാവശ്യത്തിനുള്ളതും കരകൗശല പ്രദർശനത്തിന് ഉതകുന്നതുമായ കാഴ്ച്ച വസ്തുക്കൾ നിർമ്മിക്കും.കലാകാരനായ വി.ഡി അശോക് കുമാറാണ് പേനയുടെ ശിൽപ്പി.

പിടിഎ വൈസ് പ്രസിഡന്റ് സന്തോഷ് കോരംകുളം, സിനി അനീഷ്, സി പി ശശികുമാർ, എം പി കെ ഗിരീഷ്‌കുമാർ, സി സി ഷാലി, പി ബി അജിത, ഷമീന, ടി സുനിത, സൗമ്യ ലോപ്പസ്, സിൽന, വി പി ചിത്ര, എം ബി അമൃത, സ്‌മൈല ബിനോയ്, ജസീന ജംഷിദ്, കെ വി മനോജ്, കണ്ണൻ, രഞ്ജിനി അനീഷ്, കാഞ്ചന ജയേഷ്, ഷംന ഹംസ, ഷീന, രാഖിയ തുടങ്ങിയവർ സംസാരിച്ചു.