kuttoo-th

വടകര: കുട്ടോത്ത് നായനാർ ഭവന് നേരെ വീണ്ടും അക്രമം. കെട്ടിടത്തിന്റെ ചില്ലുജാലകങ്ങൾ തകർന്നു. വാതിൽപാളികൾക്കും കേടുപാടുകൾ പറ്റി. ഇന്നലെ പുലർച്ച രണ്ടു മണി കഴിഞ്ഞതോടെയായിരുന്നു സംഭവം. കാറിലെത്തിയ അക്രമിസംഘം കരിങ്കൽ, കോൺക്രീറ്റ് കഷ്ണങ്ങൾ കൊണ്ടാണ് നായനാർ ഭവന് നേരെ ഏറ് നടത്തിയത്. ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എഴുന്നേറ്റതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. ഇത് നാലാംതവണയാണ് നായനാർ ഭവൻ അക്രമിക്കപ്പെടുന്നത്. സി.പി.എം കുട്ടോത്ത് ബ്രാഞ്ച് കമ്മിറ്റി ഓഫീസും പ്രീതി കലാനിലയവും പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഇതിന് തൊട്ടടുത്തായി ചെറുകാട് ഗ്രന്ഥാലയവുമുണ്ട്. ഇതും നേരത്തെ അക്രമിക്കപ്പെട്ടിട്ടുണ്ട്.

അക്രമസംഭവത്തിൽ വ്യാപകപ്രതിഷേധം ഉയർന്നു. ഇവിടം ഇപ്പോൾ പൊലീസ് കാവലിലാണ്.