സുൽത്താൻ ബത്തേരി: ഇറ്റലിയിലെ പാദുവയിൽ നിന്ന് എത്തിച്ച വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പിന് ബത്തേരി അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ സ്വീകരണം നൽകി. വികാരി ഫാ.ജെയിംസ് പുത്തൻപറമ്പിൽ തിരുശേഷിപ്പ് സ്വീകരിച്ചു.
ഭാരത ഫ്രാൻസിസ്‌കൻ കൺവെഞ്ച്വൽ സന്യാസ വൈദികരായ ഫാ.സ്റ്റീഫൻ വല്ലത്താഴത്ത്, ഫാ.ലയോ പയ്യപ്പിള്ളി, ഫാ.റോജൻ വാഴപ്പിള്ളി, ഫാ.കോൾബേ പുത്തൻപുരയിൽ, ഫാ.മരിയദാസ് പാലാട്ടി എന്നിവരുടെ നേതൃത്വത്തിലാണ് തിരുശേഷിപ്പ് ബത്തേരിയിലെത്തിച്ചത്.
തുടർന്ന് പ്രദക്ഷിണമായി ദേവാലയത്തിലേക്ക് പ്രവേശിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
ബത്തേരി അസംപ്ഷൻ ഫൊറോന അങ്കണത്തിൽ വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് ഫാ.ജെയിംസ് പുത്തൻപറമ്പിൽ സ്വീകരിക്കുന്നു