iuml

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കടപ്പുറത്ത് ആരംഭിച്ച ഷഹീൻ ബാഗ് സ്‌ക്വയർ അനിശ്ചിതകാല സമരം ഇരുപതാം ദിവസത്തേക്ക് കടക്കുന്നു. ഇന്നലത്തെ സമരം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി മണ്ഡലത്തിലെ പ്രവർത്തകരാണ് പത്തൊൻപതാംദിന സമരത്തിനെത്തിയത്. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് എ. മുഹിയുദ്ദീൻ അലി അദ്ധ്യക്ഷത വഹിച്ചു. ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമൻ മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ്, പി.എം ജോർജ്ജ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റ് പി. ഇസ്മായിൽ, സെക്രട്ടറിമാരായ പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂർ, മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി പി.കെ.സി അ്ബ്ദുറഹിമാൻ, കൊണ്ടോട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. എംകെ.സി നൗഷാദ്, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി അഹമ്മദ് സാജു, സെക്രട്ടറി അഡ്വ. എൻ.എ കരീം എന്നിവർ പ്രസംഗിച്ചു. കൊണ്ടോട്ടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.ടി ഷക്കീർ ബാബു സ്വാഗതവും ട്രഷറർ കെ.പി കാസിം നന്ദിയും പറഞ്ഞു.