കുന്ദമംഗലം: കുന്ദംമംഗലം പഞ്ചായത്തിനെ കേന്ദ്രസർക്കാർ പദ്ധതിയായ സാഗി ഗ്രാമ പഞ്ചായത്തായി എം.കെ.രാഘവൻ എം.പി.പ്രഖ്യാപിച്ചു. കേന്ദ സർക്കാർ 2014 ഒക്ടോബർ 11 ന് പ്രഖ്യാപിച്ച പദ്ധതിയാണ് ' സൻസദ് ആദർശ് ഗ്രാമ യോജന. ഓരോ എംപി യും ഒരു ഗ്രാമ പഞ്ചായത്തിനെ ദത്തെടുത്ത് ആപഞ്ചായത്തിനെ സമഗ്രമായ വികസനത്തിലക്ക് നയിക്കുകയും മാതൃകാആദർശ പഞ്ചായത്താക്കി മാറ്റുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉണ്ണികുളം, താമരശ്ശേരി, കൂരാച്ചുണ്ട് എന്നീ മൂന്ന് പഞ്ചായത്തുകളാണ് ജില്ലയിൽ ഇതിനകം സാഗി പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതു വഴി കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വൻ പദ്ധതികൾക്ക് ഈ ഗ്രാമ പഞ്ചായത്തിന് മുൻഗണന ലഭിക്കും. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ലീനവാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.സി (ജനറൽ) നിപു ടി കുര്യൻപദ്ധതി വിശദീകരിച്ചു. വനിതാ ക്ഷേമ ഓഫീസർ സൂര്യ, കില ഫാക്കൽറ്റി ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം രജനി തടത്തിൽ,ത്രിപുരിപൂളോറ,വിനോദ് പടനിലം, പി.പവിത്രൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. കോയ, ടി.കെ.ഹിതേഷ് കുമാർ, ആസിഫ റഷീദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ.പ്രിയ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.പി.എം. നവാസ് എന്നിവർ പ്രസംഗിച്ചു.