കുറ്റ്യാടി :കാവിലുംപാറ മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൊട്ടിൽപ്പാലം- മുള്ളൻകുന്ന് റോഡിലെ നടുതോട്പാലത്തിന്റെ നിർമ്മാണം മെയ് പതിനഞ്ചിനുള്ളിൽ പൂർത്തികരിക്കാൻ നാദാപുരം എംഎൽഎ .ഇ കെ.വിജയൻ വിജയൻ വിളിച്ചു ചേർത്ത ബന്ധപെട്ട ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടെയും യോഗത്തിൽ വച്ച് തീരുമാനമായി. ഇതനുസരിച്ച് പാലം പണിക്ക് പ്രശ്നമായ ഇലട്രിസിറ്റി പോസ്റ്റുകളും ബിഎസ്എൻ കേബിളുകളും തണൽ മരങ്ങളും ഈ മാസം ഇരുപത്തിയഞ്ചാം തീയതിക്കകം മാറ്റാൻ തീരുമാനിച്ചു. സംസ്ഥാന സർക്കാർ രണ്ട് കോടി രൂപ പാലം പുനർനിർമ്മാണത്തിനായി വകയിരുത്തി മൂന്ന് മാസങ്ങൾക്ക് പാലം പണി തുടങ്ങിയെങ്കിലും ഈ വഴി കടന്നു പോകുന്ന ബി എസ് എൻ കേബിളുകളും ഇലട്രിക്ക് പോസ്റ്റും ബന്ധപെട്ടവർ മാറ്റി സ്ഥാപിക്കാതിനാൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനം മന്ദഗതിയിലാവുകയായിരുന്നു. ആയിരക്കണകിന്ന് യാത്രക്കാർ കടന്നു പോകുന്ന വഴിയിൽ തുടർന്ന് യാത്രാക്ലേശം രൂക്ഷമാവുകയായിരുന്നു. കഴിഞ്ഞവർഷം ജൂൺ മാസത്തിലാണ് തൊട്ടിൽപാലം മുള്ളൻകുന്ന് റോഡിലെ നടുത്തോടിന് കുറുകെയുള്ള കല്ലുനിരപാലം അപകടാവസ്ഥയിലായതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുന്നത്. തുടർന്ന് നാദാപുരം എം.എൽ.എ ഇ.കെ വിജയന്റെ അഭ്യർത്ഥന പ്രകാരം പാലം പുതുക്കി പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് 2 കോടി രൂപ അനുവദിക്കുകയും, പാലം പുതുക്കി പണിയുന്നതിനുള്ള ടെൻറർ നടപടികൾ പൂർത്തിയാക്കി പഴയപാലം പൊളിച്ചുമാറ്റുകയും ചെയ്തു. ആലോചന യോഗത്തിൽ കാവിലുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് അദ്ധ്യക്ഷതവഹിച്ചു. ഇ കെ.വിജയൻ എം.എൽ എ, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം സതി, വൈസ് പ്രസിഡൻറ് സി.പി. ബാബുരാജ്, പൊതുമരാമത്ത് അധികാരി എം.വി ഷിനി, പഞ്ചായത്ത് അംഗം പി. ര ജീലേഷ്, അഡ്വ.പി.ഗവാസ്, പി.ഗംഗാധരൻ മറ്റും മരാമത്ത് ,ബി.എസ് എൻ എൻ, കെ.എസ്ഇബി അധികാരികളും നാട്ടുകാരും സംസാരിച്ചു.