കുറ്റ്യാടി: ഭക്ഷ്യവസ്തുക്കൾക്ക് പ്രയാസപെട്ടിരുന്ന കാലത്ത് ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന ഗ്രാമീണ ജനത സ്വയം കഠിനാധ്വാനം ചെയ്ത് വിളയിച്ചെടുത്ത കപ്പ വീണ്ടും വരുന്നു. കാലം മാറിയപ്പോൾ കുടിയേറ്റ മലയോര കർഷകരുടെ പ്രധാനമായിരുന്ന കപ്പ കൃഷിയും കപ്പ വാട്ടും കാട്ടുമൃഗശല്യം കാരണം അന്യാധീനപ്പെട്ടു പോയിരുന്നു. കാവിലുംപാറ ഗ്രാമ പഞ്ചായത്തിലെ മുറ്റത്തു പ്ലാവ് പുലരി,ജെ.എൽ.ജി ഗ്രൂപ്പ് എകദേശം രണ്ട് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് കാട്ടുമൃഗശല്യം നേരിടാൻ കനത്ത വേലി കെട്ടി തടഞ്ഞ് കൊണ്ട് കപ്പ കൃഷി ചെയ്യുകയായിരുന്നു. .
ആയിരത്തോളം കപ്പ കൂനകൾ തടമെടുത്ത് ശാസ്ത്രീയമായി കൃഷി ചെയ്തതിനെ തുടർന്ന്
കപ്പ തടത്തിൽ നിന്ന് ഏകദേശം പത്ത് കിലോയിലധികം കപ്പ ലഭിച്ചു. വിള എടുത്ത മുഴുവൻ കപ്പയും വൃത്തിയാക്കി വെയിലിൽ വാട്ടിയെടുക്കുകയായിരുന്നു. കാലങ്ങൾക്ക് മുൻപ് കർഷ ഗ്രാമം ഏറ്റ് പിടിച്ച ഒരു സംസ്കാരത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനം തുടരുമെന്നും കൂടുതൽ വ്യാപകമാക്കാനാണ് ഉദ്ദേശമെന്നും കൂട്ടായ്മയിലെ അംഗങ്ങൾ വ്യക്തമാക്കി. നാടിനെ ആവേശം കൊള്ളിച്ച കപ്പ വാട്ട് ഉത്സവം കാവിലുംപാറ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റി ഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പതോട്ടും ചിറ ഉദ്ഘാടനം ചെയ്തു. ജെ.എൽ ജി അംഗങ്ങളായ . കെ.സംഗീത, പ്രസീന കൊയിറ്റിക്കണ്ടി
വത്സമ്മ മരുതോലിൽ, ലീലാമ്മ ചുക്കനാനിക്കൽ, ദേവി അണയങ്കിൽഎന്നിവർ നേതൃത്വം നല്കി.