എം.കോം സ്‌പെഷ്യൽ സപ്ലിമെന്ററി മാർക്ക് ലിസ്റ്റ്
വിദൂര വിദ്യാഭ്യാസം നടത്തിയ ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.കോം സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷയുടെ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ്, മീഞ്ചന്ത ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്, കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ്, ചിറ്റൂർ ഗവ. കോളേജ്, ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ്, വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് എന്നീ സെന്ററുകളിലെ മാർക്ക് ലിസ്റ്റുകൾ പരീക്ഷാഭവൻ പി.ജി 12 സെക്‌ഷനിൽ നിന്ന് 24 മുതൽ മാർച്ച് ആറ് വരെ വിതരണം ചെയ്യും.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസം അവസാന വർഷ എം.എ / എം.എസ് സി / എം.കോം (2016 മുതൽ പ്രവേശനം) ഫസ്റ്റ് അപ്പിയറൻസ് / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ മാർച്ച് അഞ്ച് വരെയും 170 രൂപ പിഴയോടെ ഒമ്പത് വരെയും ഫീസടച്ച് 11 വരെ രജിസ്റ്റർ ചെയ്യാം. പ്രിന്റൗട്ട്, ചെലാൻ സഹിതം മാർച്ച് 13-നകം ലഭിക്കണം. ഫസ്റ്റ് അപ്പിയറൻസ് അപേക്ഷ വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർക്കും, സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് അപേക്ഷ പരീക്ഷാ കൺട്രോളർക്കുമാണ് അയയ്ക്കേണ്ടത്.
ഒമ്പതാം സെമസ്റ്റർ ബി.ബി.എ- എൽ എൽ.ബി (ഓണേഴ്‌സ്, 2011 സ്‌കീം-2012 മുതൽ പ്രവേശനം), അഞ്ചാം സെമസ്റ്റർ എൽ എൽ .ബി (ത്രിവത്സരം, 2015 സ്‌കീം-2015 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 28 വരെയും 170 രൂപ പിഴയോടെ രണ്ട് വരെയും ഫീസടച്ച് മാർച്ച് നാല് വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ നാലാം വർഷ ബി.എസ് സി മെഡിക്കൽ ബയോ കെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (2013 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ മാർച്ച് രണ്ടിന് ആരംഭിക്കും.
ബി.ഡി.എസ് പ്രാക്ടിക്കൽ അവസാന വർഷ ബി.ഡി.എസ് പാർട്ട് രണ്ട് അഡിഷണൽ സ്‌പെഷ്യൽ സപ്ലിമെന്ററി (2008 സ്‌കീം-2008 പ്രവേശനം, 2007 സ്‌കീം-2007 ഉം അതിന് മുമ്പുമുള്ള പ്രവേശനം) പ്രാക്ടിക്കൽ പരീക്ഷ പെരിന്തൽമണ്ണ എം.ഇ.എസ് ഡെന്റൽ കോളേജിൽ 25ന് ആരംഭിക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ വിമൺസ് സ്റ്റഡീസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയ ഫലം
രണ്ടാം വർഷ ബി.എസ് സി സപ്ലിമെന്ററി ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടണം.