img303002

മുക്കം: ഇരുപതിനം പോഷക പച്ചക്കറിത്തൈകളും കിഴങ്ങു വർഗ വിളകളും കർഷകർക്ക് നൽകിക്കൊണ്ട് മുക്കം നഗരസഭയിലെ ജീവനി ട്വന്റി ട്വന്റി തുടർപ്രവർത്തനങ്ങൾക്ക് തുടക്കമായി. കിഴങ്ങു ഗ്രാമം പദ്ധതിയുടെയും ഇടവിള കിറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ചേന്ദമംഗല്ലൂരിൽ പാഠം ഒന്ന് പാടത്തേയ്‌ക്ക് പദ്ധതിയിൽ വിളയിച്ച ജൈവനെല്ലിന്റെ വില്പന, മുക്കം മിനി സിവിൽ സ്റ്റേഷൻ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായി സബ് രജിസ്ട്രാർ ഓഫീസിനും സബ്ട്രഷറി ഓഫീസിനും എ.ഇ.ഒ ഓഫീസിനുമുള്ള പച്ചക്കറിത്തൈകളുടെ വിതരണം എന്നിവയും ഉദ്ഘാടനം ചെയ്‌തു.

സ്റ്റേറ്റ് അഗ്മാർക്ക് ഗ്രേഡിംഗ് ലബോറട്ടറി വേങ്ങേരിയുടെ അഗ്മാർക്ക് എക്സിബിഷൻ സ്റ്റാളൂം പ്രദർശിപ്പിച്ചു. പച്ചക്കറിയിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കുന്നതിനെ കുറിച്ച് പത്മിനി ക്ലാസെടുത്തു. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. കൃഷി ഓഫീസർ ഡോ. പ്രിയ മോഹൻ, നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ഡി. മീന,അഗ്മാർക്ക് ലാബ് അസി.ഡയറക്ടർ കെ. മോഹൻദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ, കൗൺസിലർമാരായ ടി.ടി. സുലൈമാൻ, ശിവശങ്കരൻ വളപ്പിൽ, മുക്കംവിജയൻ മാസ്റ്റർ, ബിന്ദു രാജൻ, സി.കെ. ബുഷ്റ, പച്ചക്കറി ക്ലസ്റ്റർ സെക്രട്ടറി സത്യചന്ദ്രൻ, സുന്ദരൻ മാമ്പറ്റ, കൃഷി ഓഫീസർ ഡോ. പ്രിയ മോഹൻ, അസി. കൃഷി ഓഫീസർ സി.വി. സതി, സുബ്രഹ്മണ്യൻ, കെ. എസ്‌നളിനി എന്നിവർ സംബന്ധിച്ചു.