student

വടകര: കീഴലിലെ വടകര എസ്.എൻ കോളജിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷത്തിൽ കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റുൾപ്പെടെ 10 പേർക്ക് പരിക്ക്. ഇവരെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെ.എസ്.യു യൂണിറ്റ് സമ്മേളനത്തിനെത്തിയവരെ ഒരു സംഘം എസ്.എഫ്.ഐക്കാർ അക്രമിക്കുകയായിരുന്നുവെന്ന് കെ.എസ്.യു നേതാക്കൾ പറഞ്ഞു.

സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ ജില്ലാ പ്രസിഡന്റ് വി.പി. ദുൽഖിഫിൽ, ജില്ലാ വൈസ് പ്രസിഡന്റ് വി.ടി. സൂരജ്, വടകര ബ്ലോക്ക് പ്രസിഡന്റ് അഖിൽ എന്നിവരെ ആയുധവുമായെത്തിയവർ വളഞ്ഞിട്ട് ആക്രമിച്ചു. പരിക്കേറ്റ ഇവരെ സീയം ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ എസ്.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു. യൂണിയൻ ചെയർമാൻ രോഹിത്ത്, എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ധീരജ്, നിത്യ, അഞ്ജിമ, അഭിനവ് എന്നിവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയവരെ വിദ്യാർത്ഥികളെ താക്കീത് ചെയ്‌തിരുന്നുവെന്നും ഇതിന്റെ പേരിൽ പുറത്തു നിന്നുള്ള യൂത്ത് കോൺഗ്രസുകാരോടൊപ്പം എത്തിയവർ അക്രമം നടത്തിയെന്നുമെന്നാണ് എസ്.എഫ്.ഐയുടെ ആരോപണം.