മുക്കം: തൃക്കുടമണ്ണശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. സി.കെ. സലാഹുദ്ദീൻ മുഖ്യാതിഥിയായിരുന്നു. ആലുവ താന്ത്രിക് വിദ്യാപീഠം വർക്കിംഗ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി, സേക്രഡ് ഹാർട് ചർച്ച് വികാരി ജേക്കബ് പുത്തൽ പുരക്കൽ എന്നിവർ പ്രഭാഷണം നടത്തി. മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ പ്രതിഭകളെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.കെ. കാസിം, കോഴിക്കോട് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ടി. വിശ്വനാഥൻ, മുക്കം നഗരസഭ കൗൺസിലർ മുക്കം വിജയൻ, കാരശ്ശേരി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമാരനെല്ലൂർ, എം.ടി. അഷ്റഫ്, സി.ടി. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ഉത്സവ കമ്മിറ്റി ചെയർമാൻ സുകുമാരൻ ഇരുൾകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഉത്സവ കമ്മിറ്റി ജന. കൺവീനർ രാജേശൻ വെള്ളാരംകുന്നത്ത് സ്വാഗതവും ക്ഷേത്രസമിതി പ്രസിഡന്റ് ശശിധരൻ ഊരാളിക്കുന്നത്ത് നന്ദിയും പറഞ്ഞു.
ശിവവരാത്രിയായ ഇന്ന് പുലർച്ചെ നാലു മുതൽ ക്ഷേത്രത്തിൽ വിവിധ പൂജകളും സ്റ്റേജിൽ രാവിലെ 5 ന് പ്രഭാഷണവുമുണ്ടാവും. വൈകുന്നേരം 7 മുതൽ വിവിധ ദേശങ്ങളിൽ നിന്നുള്ള വരവാഘോഷങ്ങൾ ക്ഷേത്രസന്നിധിയിലെത്തും. ഭജന, അരങ്ങേറ്റം, ഡാൻസ്, ഗാനമേള, സിനിമാറ്റിക് ഡാൻസ്, നാടകം എന്നിവയ്ക്കു ശേഷം കരിമരുന്നു വിസ്മയ കാഴ്ചകളുമുണ്ടാവും. തുടർന്ന് ഉത്സവം കൊടിയിറങ്ങും.