മാനന്തവാടി: പയ്യമ്പള്ളി സെന്റ് കാതറൈൻസ് സ്‌കൂളിലെ സ്റ്റുഡന്റസ് പൊലീസ് കേഡറ്റ് സഹപാഠിക്കായി 65 ദിവസത്തിനുള്ളിൽ വീടൊരുക്കി നൽകി മാതൃകയായി. സ്‌കൂളിലെ എസ്.പി.സി. യൂണിറ്റ്, കൂടത്തായി സ്‌കൂളിലെ എസ്.പി.സി യൂണിറ്റ്, വയനാട് ജില്ലാ എസ്.പി.സി, എറണാകുളം ജീവനസമൃദ്ധി എന്നിവയുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് വീട് പണിപൂർത്തീകരിച്ചത്. വീടിന്റെ താക്കോൽ ദാനം നാളെ ദക്ഷിണ മേഖല ഡി.ഐ.ജി കെ.സേതുരാമൻ നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ മുഖ്യാതിഥി ആയിരിക്കും. ഡിസംബർ 19 ന് എ.എസ്.പി വൈഭവ് സക്‌സേന ആണ് വീടിന് തറക്കല്ലിട്ടത്‌.