powercut

കോഴിക്കോട്: ജില്ലയിൽ മുടക്കമില്ലാതെ വൈദ്യുതി എത്തിക്കാനുള്ള പദ്ധതി ഉടൻ നടപ്പാക്കും. എൻ.ആർ.എച്ച്.ടി.എൽ.എസ് (നോർത്തേൺ റീജ്യൺ ഹൈ ടെംപറേച്ചർ ലോ സാഗ്) പദ്ധതി ഉടൻ പൂർ‌ത്തിയാകുന്നതോടെയാണിത്. വർദ്ധിക്കുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് 2016ലാണ് പ്രസരണ ശൃംഗല ശക്തിപ്പെടുത്തുന്ന പദ്ധതി ആരംഭിച്ചത്.

പദ്ധതി പൂർത്തിയാകുന്നതോടെ കൂടുതൽ വൈദ്യുതി പ്രസരണം സാദ്ധ്യമാകും. ഇതിനായി നിലവിലെ ലൈനുകളുടെ ശേഷി വർദ്ധിപ്പിക്കുന്നുണ്ട്. പത്ത് വർഷം കൊണ്ട് വൈദ്യുതിയുടെ ആവശ്യകത ഇരട്ടി ആകുമെന്നാണ് കണക്കുകൂട്ടൽ. പദ്ധതി തുകയുടെ 75 ശതമാനവും കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്റെ നോഡൽ ഏജൻസിയായ പവർ സിസ്റ്റം ഡെവലപ്‌മെന്റ് ഫണ്ടിൽ നിന്ന് ഗ്രാന്റായി ലഭിക്കും.

 സബ്സ്റ്റേഷനുകൾ ഹൈടെക്ക്
മാങ്കാവ്, ചേവായൂർ, വെസ്റ്റ്ഹിൽ, കൊയിലാണ്ടി, മേപ്പയ്യൂർ, വടകര സബ് സ്റ്റേഷനിലേക്ക് മുടക്കമില്ലാതെ വൈദ്യുതിയെത്തും

വൈദ്യുതിയുടെ ആവശ്യകത

 2021ൽ - 455 മെഗാവാട്ട്

 2031ൽ - 865 മെഗാവാട്ട്

നടപ്പാവുന്നത് സമഗ്ര പരിഷ്കരണം

 കക്കയത്ത് വെള്ളം നഷ്ടപ്പെടാതെ പൂർണമായി വൈദ്യുതി ഉത്പാദിപ്പിക്കും

 പുഗല്ലൂർ - മാടക്കത്തറ എച്ച്.വി.ഡി.സി ലൈൻ പൂർത്തിയാക്കും

 നല്ലളം 220 കെ.വി സബ് സ്റ്റേഷനിലെത്തുന്ന അധിക വൈദ്യുതി വിവിധ സബ്‌സ്റ്റേഷനുകളിലെത്തിക്കും

 മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷൻ നവീകരിക്കും
 നല്ലളം മുതൽ കക്കയം വരെ 110 കെ.വി ലൈനിന്റെ ശേഷി വർദ്ധിപ്പിച്ചു.

 നല്ലളം 220 കെ.വി സബ് സ്റ്റേഷൻ മുതൽ കൊയിലാണ്ടി 110 കെ.വി സബ് സ്റ്റേഷൻ വരെ ഡബിൾ സർക്യൂട്ട് ഓവർ ഹെഡ് ലൈൻ സ്ഥാപിക്കൽ തുടരുന്നു