kerala-administrative-ser

കോഴിക്കോട്: അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ജില്ലയിൽ 33000 പേരാണ് പരീക്ഷയെഴുതുന്നത്. രാവിലെ പത്ത് മുതൽ ആദ്യ പേപ്പറിന്റെയും 1.30 മുതൽ രണ്ടാം പേപ്പറിന്റെയും പരീക്ഷ നടക്കും.123 പരീക്ഷാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഉദ്യോഗാർത്ഥികളുടെ പ്രയാസം കണക്കിലെടുത്ത് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് പരീക്ഷകേന്ദ്രങ്ങളൊരുക്കിയത്.

പരീക്ഷകേന്ദ്രങ്ങളിൽ കുടിവെള്ളവും വെളിച്ചവും ഒരുക്കിയിട്ടുണ്ട്. ജില്ലാ പി.എസ്.സി ഓഫീസിലെയും കോഴിക്കോട് മേഖല ഓഫീസിലെയും ജീവനക്കാർക്കാണ് പരീക്ഷ ചുമതല. 42 ഹയർ സെക്കൻഡറി അദ്ധ്യാപകരെ ജില്ലയിൽ അഡീഷണൽ ചീഫ് സൂപ്രണ്ടുമാരായി നിയമിച്ചിട്ടുണ്ട്. ഇവർക്ക് പി.എസ്.സി പരിശീലനം നൽകിയിരുന്നു. ഉദ്യോഗാർത്ഥികളുടെ യാത്രക്കായി കെ.എസ്.ആർ.ടി.സിയും വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.