സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയുടെയും കേരള ചിത്രകലാ പരിഷത്തിന്റെയും നേതൃത്വത്തിൽ 23-ന് ബത്തേരി നഗരസഭാ ഹാളിൽ വെച്ച് ചിത്രകലാ ക്യാമ്പ് നടത്തും. അമ്പതോളം പേരുടെ ചിത്രപ്രദർശനം, ചിത്രരചന, മുതിർന്ന ചിത്രകാരൻമാരെ ആദരിക്കൽ, സാംസ്‌ക്കാരിക സദസ് തുടങ്ങിയ പരിപാടികൾ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച രാവിലെ 10 മണിക്ക് ചിത്രകലാപരിഷത്ത് സംസ്ഥാന സെക്രട്ടറി എവറസ്റ്റ് രാജ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർമാൻ ടി.എൽ.സാബു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ.സഹദേവൻ, സാഹിത്യ നിരൂപകൻ ഒ.കെ.ജോണി, കന്നട ചിത്രകാരൻ ശിവ ആദി മണി,ജീവൻജി, തമ്പി സാബുഗായത്രി,എരൂർ ബിജു, രാജീവ് കോട്ടക്കൽ, ഡോ.സിജിൻ, മനോജ്കുമാർ കോട്ടക്കൽ എന്നിവർ സംസാരിക്കും. മുതിർന്ന ചിത്രകാരന്മാരയ ഭാസ്‌ക്കരൻ-ഭാസ്‌ക്കർ ആർട്സ്, പി.എൻ.കുട്ടപ്പൻ-ഭാവന ആർട്സ്, ഗോപി -സാഗർ ആർട്സ, ജോർജ്- സരിത ആർട്സ്, പൊന്നപ്പൻ -ശിൽപി ആർട്സ്, അഹമ്മദ് -തമ്പുരാട്ടി ആർട്സ് എന്നിവരെ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ ടി.എൽ.സാബു, സ്വാഗതസംഘം ചെയർമാൻ സനൽകുമാർ, ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ് എസ്.പ്രസാദ്,സെക്രട്ടറി ഷാജി പാമ്പള, ട്രഷറർ ജയപ്രകാശ് ആർട്ട്‌റേസ് എന്നിവർ പങ്കെടുത്തു.

ദേശരക്ഷാ സമ്മേളനം ഇന്ന് ബത്തേരിയിൽ
സുൽത്താൻ ബത്തേരി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഇന്ന് വൈകീട്ട് 4.30-ന് ബത്തേരിയിൽ ദേശരക്ഷാ സമ്മേളനം നടത്തും. മുനിസിപ്പൽ ചെയർമാൻ ടി.എൽ.സാബു ഉദ്ഘാടനം ചെയ്യും. വിസ്ഡം ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൾ ഫത്താഹ് അദ്ധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ പാർട്ടി സംഘടനാ പ്രതിനിധികളായ സുരേഷ് താളൂർ, കെ.ഇ.വിനയൻ, ടി.മുഹമ്മദ്, അഡ്വ.തോമസ് തേരകം, ഷബീർ അഹമ്മദ് എന്നിവർ സംസാരിക്കും.

ആയുർവ്വദ മെഡിക്കൽ ക്യാമ്പ്
സുൽത്താൻ ബത്തേരി: അശ്വനി ആയുർവ്വദിക് ഫാർമസിയും ചീയമ്പം ഷെഡ് സ്വരാജ് ലൈബ്രറിയും സംയുക്തമായി ഞായറാഴ്ച കാലത്ത് 10 മണി മുതൽ സൗജന്യ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തും. ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കും.