പടിഞ്ഞാറത്തറ: ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ നയിക്കുന്ന രാഷ്ട്ര രക്ഷാമാർച്ചിന് മൂന്നാം ദിവസമായ ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ സ്വീകരണം നൽകി. കമ്പളക്കാട് നിന്നാണ് ഇന്നലത്തെ യാത്ര ആരംഭിച്ചത്.മുൻ ഡി.സി.സി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറത്തറ ടൗണിൽ ആയിരുന്നു സമാപന സമ്മേളനം.
എൻ.ഡി. അപ്പച്ചൻ,പി.പി.ആലി,അബ്ദുൾ മുത്തലിബ്, കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, കെ.കെ.അബ്രഹാം, എം.എസ്.വിശ്വനാഥൻ, മംഗലശേരി മാധവൻ, എടക്കൽ മോഹനൻ
തുടങ്ങിയവർ വിവിധ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ജാഥ ഇന്ന് രാവിലെ 9 മണിക്ക് മണിക്ക് കാവുംമന്ദത്തുനിന്ന് ആരംഭിക്കും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈത്തിരിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്യും.

രാഷ്ട്ര രക്ഷാമാർച്ചിന്റെ ഇന്നലത്തെ സമാപനസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു