kunnamangalam-news

കുന്ദമംഗലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയത്തിനെതിര ഐ.എൻ.ടി.യു.സി കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണയും പന്തം കൊളുത്തി പ്രകടനവും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ബൈജു തീക്കന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി സുനീഷ് മാമിയിൽ, പി.കെ. ബാബു, ബാബു നെല്ലൂളി, കെ.എം. അപ്പുക്കുഞ്ഞൻ, സി.വി. സംജിത്ത്, എ. ഹരിദാസൻ, കെ.സി. രാധാകൃഷ്ണൻ, കെ.മാധവൻ, കെ.സി. അബ്ദുൾ റസാഖ്, രജിൽദാസ് കുന്നത്ത്, മോഹൻദാസ് എടവലക്കണ്ടിഎന്നിവർ പ്രസംഗിച്ചു. കുമാരൻ പടനിലം, ബാബു മാവൂർ, ടി.വി. സുധീഷ് കുമാർ, വി.പി. തസ് ലീനാ, രഞ്ജിത വടക്കയിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.