img202002

മുക്കം: കലാസാംസ്‌കാരിക കൂട്ടായ്മയായ ചിത്രപ്പുര ശിവരാത്രി നാളിൽ നടത്തിയ അഖില കേരള ബാല ചിത്രരചന മത്സരം 'ചിത്രോത്സവം 2020" ചിത്രകാരൻ ഹനീഫ ഉദ്ഘാടനം ചെയ്‌തു. ഇ.എം.എസ് സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചിത്രോത്സവത്തിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. പ്രീ -പ്രൈമറി, എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലാണ് മത്സരം നടന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ചിത്രകാരൻ സദു അലിയൂരിന് ആദരാഞ്ജലികൾ അർപ്പിച്ചാണ് ചിത്രോത്സവം ആരംഭിച്ചത്. നഗരസഭ ചെയർമാൻ വി കുഞ്ഞൻ മുഖ്യാതിഥിയായി. കൗൺസിലർ മുക്കം വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ സിഗ്നിദേവരാജ്, കെ. മുകുന്ദൻ, ദാമോദരൻ നായർ കിഴക്കേ വല്ലത്തായി, അരുൺ ബാബു,പി.സി .സന്തോഷ്, എ.വി. സുധാകരൻ, പി.എൻ. കലേശൻ എന്നിവർ സംസാരിച്ചു. ആബിദ് അലി, കെ. മുകുന്ദൻ, പി. ബൈജു, സി.കെ. അഷ്റഫ്, കെ. ഗംഗാധരൻ, ടി. രമേശൻ, അബ്ദു തരിപ്പയിൽ തുടങ്ങിയവർ മെഡലുകൾ വിതരണം ചെയ്തു. മികച്ച ചിത്രത്തിന് ശ്രീകുമാർ സ്മാരക പുരസ്‌കാരവും നാല് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ട്രോഫികളും ഓരോ വിഭാഗത്തിലും തിരഞ്ഞെടുത്ത ചിത്രങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും സർട്ടിഫിക്കറ്റും മൂല്യനിർണയത്തിനു ശേഷം മുക്കത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.