കോഴിക്കോട്: ശിവക്ഷേത്രങ്ങളിൽ പഞ്ചാക്ഷരീ മന്ത്രം ജപിച്ച് ജനലക്ഷങ്ങൾ മഹാശിവരാത്രി പുണ്യം നുകർന്നു. വിപുലമായ ചടങ്ങുകളും കലാ പരിപാടികളുമാണ് ആഘോഷത്തിനായി ക്ഷേത്രങ്ങളിലൊരുക്കിയിരുന്നത്. പുലർച്ചെ ആരംഭിച്ച ചടങ്ങുകൾ അർദ്ധരാത്രി ശിവരാത്രി പൂജ, വിളക്ക് എഴുന്നള്ളിപ്പ് എന്നിവയോടെ സമാപിച്ചു. രാവിലെ അഷ്ടാഭിഷേകം, വിശേഷാൽ പൂജകൾ, അർച്ചന, ശിവ പഞ്ചാക്ഷരീ മന്ത്രനാമജപ പ്രദക്ഷിണം,വിളക്ക് എഴുന്നള്ളിപ്പ്, ഇളനീർ അഭിഷേകം, അഖണ്ഡനാമജപം, അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണം, ശനിരുദ്രജപം, ഭജന തുടങ്ങിയ പാരമ്പര്യ ചടങ്ങുകൾ നടന്നു.

പുലർച്ചെ മുതൽ ക്ഷേത്രങ്ങളിലേക്ക് വൻ ഭക്തജനങ്ങ പ്രവാഹമായിരുന്നു. ശിവക്ഷേത്രങ്ങളെല്ലാം തിരക്കിലമർന്നു. മണിക്കൂറുകളോം കാത്ത് നിന്നാണ് പലരും ദർശനം നടത്തിയത്. പൂർണ ഉപാസം എടുത്തും ഒരിക്കലെടുത്തും ഭക്തർ ശിവചൈതന്യത്തിനായി പ്രാർത്ഥിച്ചു.

ഇന്ന് പുലർച്ചെ വരെ ക്ഷേത്രങ്ങളിൽ കലാപരിപാടികൾ ആസ്വദിച്ച് ഭക്തർ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ മഹാശിവരാത്രി ആഘോഷിച്ചു. ആറാട്ട്, വിശേഷാൽ അഭിഷേകങ്ങൾ, പഞ്ചവിംശതി, കലശാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയുമുണ്ടായിരുന്നു.

തളി മഹാക്ഷേത്രം, തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രം, ശ്രീ ഒല്ലൂർ ശിവക്ഷേത്രം, ആഴ്ചവട്ടം ശിവക്ഷേത്രം, ശിവപുരി ശിവക്ഷേത്രം, ചാലപ്പുറം കൊക്കോഴിക്കോട് ശിവക്ഷേത്രം, തിരുവണ്ണൂർ മഹാശിവക്ഷേത്രം, പൊക്കുന്ന് കിണാശ്ശേരി ശിവക്ഷേത്രം, പൂവങ്ങൽ ശിവക്ഷേത്രം, നല്ലൂർ ശിവക്ഷേത്രം, അരിയിൽ ശിവക്ഷേത്രം, പുതുക്കോട് ശങ്കരനാരായണ ക്ഷേത്രം, ഇടിമൂഴിക്കൽ തിരുവങ്ങാട് മഹാശിവക്ഷേത്രം, കക്കോടി മോരിക്കര കാരാട്ട് ശിവക്ഷേത്രം, തൃക്കോട്ടൂർ മഹാഗണപതി ക്ഷേത്രം, പെരുമാൾപുരം ശിവക്ഷേത്രം, കൊയിലാണ്ടി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രം, കാരന്തൂർ ഹരഹര മഹാദേവ ക്ഷേത്രം, ഉള്ളിയേരി ആതകശ്ശേരി മഹാശിവക്ഷേത്രം, നന്മണ്ട തളി മഹാശിവക്ഷേത്രം, ചാലിയം ശ്രീകണ്ഠേശ്വരം, ബാലുശ്ശേരി പൊന്നരംതെരു മഹാഗണപതി ക്ഷേത്രം, നന്മണ്ട നമ:ശിവായ ക്ഷേത്രം, കുറ്റ്യാടി കുഞ്ഞുമഠം മഹാദേവ മഹാവിഷ്ണു ക്ഷേത്രം, താമരശ്ശേരി വെഴുപ്പൂർ ശ്രീ മഹാദേവ ക്ഷേത്രം, വടകര ആയഞ്ചേരി ശിവക്ഷേത്രം മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രം, മാവൂർ തീർത്ഥക്കുന്ന്, തളി വേട്ടക്കൊരുമകൻ ക്ഷേത്രം, മാങ്കാവ് തേനാംകുന്ന് ശിവക്ഷേത്രം,പന്തീരാങ്കാവ് ചോന്നാംകുന്ന് ശിവ ക്ഷേത്രം, വയനാട് റോഡ് ശ്രീശിവപുരി മഹാശിവക്ഷേത്രം, ചേളന്നൂർ മഹാശിവക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ശിവരാത്രി ആഘോഷിച്ചു.