കോഴിക്കോട്: സ്വപ്‌ന നഗരിയിൽ മൂന്ന് ദിവസം നടക്കുന്ന 'ഇന്ത്യ സ്‌കിൽസ് കേരള 2020"യിൽ 39 ഇനങ്ങളിൽ മത്സരിക്കുന്നത് 253 പേർ. സംസ്ഥാനത്ത് വിജയിച്ചാൽ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാം. ദേശീയ തലത്തിൽ മുന്നിലെത്തുന്നവർക്ക് അടുത്തവർഷം ചൈനയിലെ ഷാങ്ഹായിൽ നടക്കുന്ന വേൾഡ് സ്‌കിൽസ് മത്സരത്തിൽ പങ്കെടുക്കാം. മികവ് തെളിയിക്കുന്നവർക്ക് 78 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
ഓരോ സ്‌കില്ലിലെയും ഒന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപ വീതവും, രണ്ടാമതെത്തുന്നവർക്ക് അമ്പതിനായിരം വീതവും തുടർന്നുള്ള നാല് സ്ഥാനങ്ങളിൽ വരുന്ന നാലുപേർക്ക് പതിനായിരം രൂപ വീതവും സമ്മാനമായി നൽകും.
യഥാക്രമം ജില്ലാ, മേഖലാതല മത്സരങ്ങളിൽ നിന്ന് ഓട്ടോബോഡി റിപ്പയർ, ഓട്ടോമൊബൈൽ ടെക്‌നോളജി, ബേക്കറി, ബ്യൂട്ടിതെറാപ്പി, ബ്രിക് ലേയിംഗ്, കാബിനറ്റ് നിർമ്മാണം, സി.എൻ.സി ടേണിംഗ്, സി.എൻ.സി മില്ലിംഗ്, ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ, ഇലക്ട്രോണിക്‌സ്, ഫാഷൻ ടെക്‌നോളജി, ഫ്ലോറിസ്ട്രി, ഹെയർ ഡ്രെസിംഗ്, ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ, ഹോട്ടൽ റിസപ്ഷനിസ്റ്റ്, ജുവലറി, ജോയിനറി, ലാൻഡ്‌സ്‌കേപ് ഗാർഡനിംഗ്, പെയിൻറിംഗ് ആൻഡ് ഡെക്കറേറ്റിംഗ്, പ്ലാസ്റ്റിക്ക് ഡൈ എൻജിനിയറിംഗ്, പ്ലംബിംഗ് ആൻഡ് ഹീറ്റിംഗ്, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിംഗ്, റെസ്റ്റോറന്റ് സർവീസ്, വോൾ ആൻഡ് ഫ്ലോർ ടൈലിംഗ്, വാട്ടർ ടെക്‌നോളജി, വെബ് ടെക്‌നോളജി, വെൽഡിംഗ്, 3ഡി ഡിജിറ്റൽ ഗെയിം ആർട്, കാർ പെയിന്റിംഗ്, കാർപെന്ററി, കൺഫക്ഷണറി ആൻഡ് പാറ്റിസെറീസ്, മെക്കാനിക്കൽ എൻജിനിയറിംഗ് കമ്പ്യൂട്ടർ എയ്ഡ് ഡിസൈൻ, മൊബൈൽ റോബോട്ടിക്‌സ്, ഗ്രാഫിക്ക് ഡിസൈൻ ടെക്‌നോളജി, ഐ.ടി നെറ്റ്‌വർക്ക് കേബ്ലിംഗ്, പ്രിന്റ് മീഡിയ ടെക്‌നോളജി, കുക്കിംഗ്, പ്ലാസ്റ്റിംഗ് ആൻഡ് ഡ്രൈവോൾ സിസ്റ്റം എന്നിവയിലാണ് മത്സരം.