cali-uni

അദ്ധ്യാപക ഒഴിവ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വകുപ്പിൽ അദ്ധ്യാപക തസ്‌തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 24-ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കൂടുതൽവിവരങ്ങൾക്ക്: www.cuiet.info

ബി.കോം/ബി.ബി.എ ഹാൾടിക്കറ്റ്
വിദൂരവിദ്യാഭ്യാസം ആറാം സെമസ്റ്റർ (സി.യു.സി.ബി.സി.എസ്.എസ്) ബി.കോം/ബി.ബി.എ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റും ടൈംടേബിളും സർവകലാശാലാ വെബ്സൈറ്റിൽ.


പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബി.എഡ് ഏപ്രിൽ 2019 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.