കോഴിക്കോട്: മേയ്‌ത്ര ഹോസ്‌പിറ്റലിന്റെ സെന്റർ ഒഫ് എക്‌സലൻസ് ഫോർ ഗ്യാസ്‌ട്രോ സയൻസസ് പ്രവർത്തനമാരംഭിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങ് ഡോ. ബി.സി. റോയ് പുരസ്‌കാര ജേതാവുമായ ഡോ. പളനിവേലുവും പ്രശസ്ത ഗ്യാസ്‌ട്രോ എൻഡറോളജിസ്റ്റും സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ - ഇന്റസ്റ്റൈനൽ എൻഡോസ്‌കോപ്പി ഒഫ് ഇന്ത്യയുടെ അദ്ധ്യക്ഷനുമായ ഡോ. മാത്യു ഫിലിപ്പും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഗ്യാസ്‌ട്രോ കെയറിൽ മികച്ച കേന്ദ്രമായ സെന്ററിൽ അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യയും ഉപകരണങ്ങളുമാണുള്ളത്.
സെന്ററിന്റെ കീഴിലുള്ള ഗ്യാസ്‌ട്രോ എന്ററോളജി ആൻഡ് ഹൈപ്പറ്റോളജി, ജി.ഐ സർജറി, ഇന്റർവെൻഷണൽ ഗ്യാസ്‌ട്രോ റേഡിയോളജി എന്നീ മേഖലകളിൽ ലോകോത്തര നിലാവാരത്തിലുമുള്ള സേവനം ലഭ്യമാകും. ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റുകൾ, ഡയഗ്‌നോസ്മിക് ആൻഡ് ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുകൾ, ജി.ഐ സർജൻമാർ എന്നിവരുടെ സേവനത്തോടൊപ്പം 24 മണിക്കൂറും അടിയന്തര സേവനവുമുണ്ടാകും.
ഡോ. കെ. മുഹമ്മദ് നയിക്കുന്ന ഈ സെന്ററിൽ ഡോ. ജിജോ വി. ചെറിയാൻ, ഡോ. ജാവേദ്, ഡോ. അനൂപ് എസ്. നായർ എന്നിവരോടൊപ്പം ഗ്യാസ്‌ട്രോ സർജറിയിൽ ഡോ. രോഹിത് രവീന്ദ്രനും, ഡോ. ഷാനവാസ് കക്കാട്ടും ഇന്റർവെൻഷണൽ റേഡിയോളജിയിൽ ഡോ. മുഹമ്മദ് റഫീക്കും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം ഇഷ്ടപ്പെടുന്ന നഗരത്തിന് ഇനി ദഹനം ബുദ്ധിമുട്ടാകില്ലെന്ന ടാഗ്‌ലൈനോടെയാണ് മേയ്‌ത്ര ഹോസ്‌പിറ്റൽ പുതിയ നേട്ടത്തിലേക്ക് കടന്നത്.