academy

കൊയിലാണ്ടി: ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ പുതുതായി അക്കാദമിക് ബ്ലോക്ക് നിർമ്മിക്കുന്നു. കിഫ് ബിയിൽ നിന്നും അനുവദിച്ച 3 കോടി രൂപ ചെലവിൽ പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.ടി.ജലീൽ നിർവ്വഹിച്ചു. കെ.ദാസൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ സർവ്വീസിൽ നിന്നും പിരിയുന്ന അദ്ധ്യാപകരെ ആദരിക്കുകയും ദക്ഷിണേന്ത്യാ സയൻസ് ഫെയർ പ്രോഗാമിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്‌കൂൾ വിദ്യാർഥിനി ലക്ഷ്മിനന്ദയെ അനുമോദിക്കുകയും ചെയ്തു. നഗരസഭ ചെയർമാൻ കെ.സത്യൻ, ഉപാദ്ധ്യക്ഷ വി.കെ.പത്മിനി, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, പി.എം.ബിജു, പി.കെ.രാമദാസൻ, കെ.വിജയൻ, ടി.പി.രാമദാസ്, പി.ടി.എ.പ്രസിഡന്റ് പി.പി.രാധാകൃഷ്ണൻ, കെ.കെ.മുഹമ്മദ്, സി.സത്യചന്ദ്രൻ, ടി.കെ.രാധാകൃഷ്ണൻ, പ്രിൻസിപ്പൽ എ.പി.പ്രബീത്, പ്രധാനാധ്യാപകൻ ജി.കെ.വേണു, അൻസാർ കൊല്ലം, പ്രമോദ് രാരോത്ത്, സജിനി, സുധ കിഴക്കെപ്പാട്ട്, എം.എം.ചന്ദ്രൻ എന്നിവർ സംസാരിച്ചു.