ചേളന്നൂർ : ചേളന്നൂരിൽ മിക്ക ഭാഗങ്ങളിലും അപടകരവും ഭീതിദായകവും ആയ വിധത്തിൽ കൂട്ടത്തോടെ തെരുവ് നായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഖാദർ എം.എ അധ്യക്ഷത വഹിച്ച ധർണ്ണ സമരം മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പാവപ്പെട്ടവർ ഉൾപ്പെടെ കുട്ടത്തോടെ മെഡിക്കൽ കോളേജിൽ മരുന്നു വാങ്ങാൻ നെട്ടോടമോടുമ്പോൾ ഗ്രാമ പഞ്ചായത്ത് ഒന്നു ചെയ്തില്ലെന്നും സാമുഹ്യ പ്രവർത്തകർ പിരിവെടുത്താണ് പലർക്കും മരുന്ന് വരെ വാങ്ങി കൊടുത്തതെന്നും കുടാതെ എ.ബി.സി പദ്ധതിയിൽ വന്ധ്യംകരണ പദ്ധതിക്ക് 2 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ഒന്നു ചെയ്തില്ലെന്നും പി.ശ്രീധരൻ മാസ്റ്റർ ആരോപിച്ചും ജോലിക്ക് പോലുപേവാൻ പറ്റാത്ത പരുക്കേറ്റ പാവപ്പെട്ടവർക്ക് അടിയന്തിര ധനസഹായം നൽകാൻ ഗ്രാമ പഞ്ചായത്ത് തയ്യാറകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടും യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി ജിതേഷ്, ഹമീദ് മാസ്റ്റർ, ഗൗരി പുതിയോത്ത്, വി.ജിതേന്ദ്രനാഥ് ഒ.എം.രാജൻ, എ.വേണുഗോപാൽ, പി.ബ വീഷ് ബിന്ദു.കെ.എംഎന്നിവർ സംസാരിച്ചും 8/2 ൽ നിന്നരംഭിച്ച പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് സിക്രട്ടറി പി.കെ.കവിത, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജരമേഷ്, കോൺ. മണ്ഡലം സിക്രട്ടറി സി.കെ.ഷാജി, പ്രേമനാഥൻ, പ്രകാശൻ എം', കെ.രാഗിൻ എന്നിവർ നേത്യത്വം നൽകി.