കോഴിക്കോട്: ഭാവനരഹിതർക്ക് വീട് ലഭിക്കുക എന്നത് ആരുടെയും ഔദാര്യമല്ലെന്നും അത് അവരുടെ അവകാശമാണെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. നന്മണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതി നാലാം വാർഷികവും ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
മന്ത്രി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് പ്രഖ്യാപനവും മുൻ പ്രസിഡന്റുമാരെ ആദരിക്കൽ ചടങ്ങും മന്ത്രി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വി.ഇ.ഒ മഞ്ജുള പി. ലൈഫ് ഭവന പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ശോഭന, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുണ്ടൂർ ബിജു, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ആറാങ്കോട്ട്, സ്ഥിരം സമിതി അംഗങ്ങളായ എം. ഗംഗാധരൻ, സി.കെ. രാജൻ, വിമല തേറോത്ത്, പി. മനോഹരൻ, തുടങ്ങിയവർ പങ്കെടുത്തു.