മുക്കം :കാരശ്ശേരി പഞ്ചായത്തിലെ 14, 15 വാർഡുകൾ സമ്പൂർണ്ണശുചിത്വ വാർഡുകളായി പ്രഖ്യാപിച്ചു.കാരശ്ശേരി യു പി സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി ടി.പി രാമകൃഷ്ണൻ ശുചിത്വ പ്രഖ്യാപനം നടത്തി. ജോർജ്ജ്. എം. തോമസ് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. നിറവ് ടെക്നിക്കൽ എക്സ്പേർട്ട് അമൃത ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ, ഹരിത കേരള മിഷൻ ജില്ല കോ-ഓർഡിനേറ്റർ പി.പ്രകാശൻ, കാരശ്ശേരി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി.പി ജമീല, കോഴിക്കോടു ജില്ല പഞ്ചായത്ത്‌ അംഗം സി.കെ കാസിം, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സ്കറിയ, കുന്ദമംഗലംബ്ലോക്ക് പഞ്ചായത്തംഗം വി. ജയപ്രകാശ്, സവാദ് ഇബ്രാഹിം, സുഹറ കരുവോട്ട്, ടി.വിശ്വനാഥൻ,കെ. പി ഷാജി, കെ. ഷാജി കുമാർ, റഹ്‌മത്ത് പാറശ്ശേരി, നടുക്കണ്ടി അബുബക്കർ , സത്യൻ മുണ്ടയിൽ, രാജൻ കൗസ്തുഭം, മിനി കണ്ണങ്കര എന്നിവർ സംസാരിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് വി.കെ വിനോദ് സ്വാഗതവും വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അബ്ദുള്ള കുമാരനെല്ലൂർ നന്ദിയും പറഞ്ഞു.