കൽപ്പറ്റ: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷയ യിൽ ജില്ലയ്ക്ക് ഉജ്ജ്വല വിജയം പരീക്ഷ എഴുതിയ 415 പഠിതാക്കളിൽ 365 പേരും വിജയിച്ചു വിജയശതമാനം 87.95 %. കമ്പളക്കാട് ഗവ. ഹയർസെൻഡറി സ്‌കൂളിൽ നിന്ന് പരീക്ഷ എഴുതിയ 28 കാരനായ പി.എം ഇബ്രാഹിം 5 എ+ 2 ബി+ 2ബി യും നേടി. പനമരം ജിഎച്ച്എസ്എസിൽ പരീക്ഷ എഴുതിയ 38 കാരിയായ വി യു സജിന. 3 എ+, 2 എ, ഒരു ബി+ നേടി. മേപ്പാടി ജിഎച്ച്എസ്എസിൽ പരീക്ഷ എഴുതിയ പി.വി വിനിത മോൾ, മുളളൻകൊല്ലി സെന്റ് മേരീസ് എച്ച്എസ്എസിൽ പരീക്ഷ എഴുതിയ സി.പി അനിത മോൾ, ബത്തേരി സർവ്വജന എച്ച്എസ്എസിൽ പരീക്ഷ എഴുതിയ എ.എം സുബൈദ, വൈത്തിരി ജിഎച്ച്എസ്എസിൽ പരീക്ഷ എഴുതിയ കെ.കെ.ഷീജ എന്നിവരും ഉന്നത വിജയം നേടി . വിജയികളെ ജില്ലാ സാക്ഷരതാ മിഷൻ അഭിനന്ദിച്ചു . വിജയികൾക്ക് പ്രത്യേക സ്വീകരണം നല്കും. വിജയികളിൽ എസ്.സി, എസ്.ടി വിഭാഗത്തിൽ പെട്ട പഠിതാക്കളും ഉണ്ട്. പുതിയ പത്താംതരം തുല്യതാ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മാർച്ചിൽ തുടങ്ങി 2021 ഏപ്രിലിലാണ് പരീക്ഷ. ജോലിയുള്ളവർക്കും കോഴ്സിന് ചേരാം പ്രോമോഷനും പി.എസി.സി പരീക്ഷയ്ക്കും തുടർ പഠനത്തിനും പത്താംതരം തുല്യതാ സർട്ടിഫിക്കറ്റ് മതി.