കൊടിയത്തൂർ: ഉന്നത പഠന രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ഗവ. യുപി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോർജ് എം. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.ഡബ്ലിയു.ഡി അസി. എക്സിക്യൂട്ടീവ് എൻജിനിയർ ശ്രീജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.പി. ചന്ദ്രൻ, വി.എ. സണ്ണി, ജില്ലാ പഞ്ചായത്തംഗം സി.കെ. കാസിം, ഗ്രാമപഞ്ചായത്തംഗം കെ.സി. നാടികുട്ടി, മുക്കം എ.ഇ.ഒ ജി.കെ. ഷീല, മാവൂർ ബി.പി.ഒ ജോസഫ് തോമസ്, മുൻ പ്രധാന അദ്ധ്യാപകൻ ടി.പി. അബ്ദുൽ അസീസ്, ജോണി എടശേരി, സി.ജെ. ആന്റണി, വി.കെ. അബൂബക്കർ, റസാക്ക് കൊടിയത്തൂർ, മജീദ് പുതുക്കുടി, ടി.വി. മാത്യു, സുഭാഷ്, ബാബു മൂലയിൽ, പി.ടി.എ പ്രസിഡന്റ് കെ. ബാബു, എസ്.എം.സി ചെയർമാൻ വൈ.പി. അഷ്റഫ്, എം.പി.ടി.എ പ്രസിഡന്റ് വി. സൈഫുന്നിസ, സ്‌കൂൾ ലീഡർ യു.കെ. മുഹമ്മദ് ദിൽഷാൻ തടുങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുള്ള സ്വാഗതവും പ്രധാനാദ്ധ്യാപകൻ കെ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.