sreedharan-pillai

കോഴിക്കോട്: ദേശീയ പൗരത്വ നിയമഭേദഗതി ആരെയും ഒഴിവാക്കാനുള്ളതല്ലെന്ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. വിജിൽ ഹ്യൂമൻ റൈറ്റ്സ് സംഘടിപ്പിച്ച പി.ടി. ഉമ്മർകോയ അനുസമരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ നിയമഭേദഗതിയെ പോസിറ്റീവായി കാണണം. എല്ലാവരെയും ഉൾക്കൊള്ളാനുള്ളതാണ് നിയമം. പൗരത്വ നിയമഭേദഗതി എന്താണെന്ന് വായിച്ചു നോക്കാത്തവരാണ് പലരും. ഏതു നിയമത്തെയും വിമർശിക്കാം. എന്നാൽ തെറ്റായ പ്രചാരണങ്ങൾ നടത്തി വിദ്വേഷത്തിന്റെ വിത്തു വിതയ്ക്കരുത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഗവർണർമാരെ തടഞ്ഞിട്ടില്ല.
ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പോലും നടന്നിട്ടില്ല. വസ്തുതകൾ ശരിയായി പഠിക്കണം. അസ്വസ്ഥതയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകുന്നത് ആർക്കും ഗുണകരമാവില്ലെന്നും അദ്ദേഹം പറഞ്ഞു.